മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ വിവിധഭാഗങ്ങളില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജനറല്‍ മെഡിസിന്‍ (ആറ്), ജനറല്‍ സര്‍ജറി (മൂന്ന്), റേഡിയോഡയഗ്‌നോസിസ്(1) ഇ.എന്‍.ടി (രണ്ട്), ഫിസിയോളജി (ഒന്ന്) തസ്തികയിലാണ് നിയമനം.അതത് വിഭാഗങ്ങത്തിലുള്ള ബിരുദാനന്തര ബിരുദവും ടി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രതിമാസ വേതനം 70,000 രൂപ. ജനറല്‍ മെഡിസിന്‍ തസ്തികയിലേക്കുള്ള അഭിമുഖം ഏപ്രില്‍ ആറിന് രാവിലെ 10നും ജനറല്‍ സര്‍ജറി രാവിലെ 11നും റേഡിയോ ഡയഗ്‌നോസിസ് ഉച്ചക്ക് 12നും ഇ.എന്‍.ടി വിഭാഗത്തിന്റേത് ഏപ്രില്‍ ഏഴിന് രാവിലെ 10 നും ഫിസിയോളജി ഉച്ചക്ക് 12നും നടക്കും. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0483 2766056.
Comments
Post a Comment