സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം-upsc-civil-service

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. www.kscsa.org എന്ന വെബ്‌സൈറ്റിലൂടെ ഏപ്രില്‍ 22 വൈകീട്ട് അഞ്ച് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 200രൂപയാണ ് അപേക്ഷാഫീസ് . പ്രവേശനപരീക്ഷ ഏപ്രില്‍ 24്‌ന് രാവിലെ 11 മുതല്‍ ഉച്ചക്ക് ഒന്ന് വരെ സിവില്‍ സര്‍വീസ് അക്കാദമിയുടെ, പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും. 2022 ജൂണ്‍ ഒന്നിന് ക്ലാസുകള്‍ ആരംഭിക്കും. പ്രവേശന പരീക്ഷാ സിലബസ്, ഫീസ് നിരക്ക്, ഫീസ് ഇളവുകള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ www.kscsa.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 50 ശതമാനം സീറ്റുകള്‍ മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 10 ശതമാനം സീറ്റുകള്‍ എസ്.സി, എസ്.റ്റി വിഭാഗക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ട്യൂഷന്‍ഫീസ് സൗജന്യമാണ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാണ്. വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വിലാസം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി.ഒ, പൊന്നാനി, പിന്‍- 679573. ഫോണ്‍: 0494 2665489, 8848346005,9846715386,9645988778,9746007504

Comments